പിള്ളയുടെ പ്രസംഗത്തിന് നന്ദി; വര്‍ഗീയവിഷം ചീറ്റി തോക്കുസ്വാമി

Update: 2018-05-29 07:01 GMT
Editor : Alwyn K Jose
പിള്ളയുടെ പ്രസംഗത്തിന് നന്ദി; വര്‍ഗീയവിഷം ചീറ്റി തോക്കുസ്വാമി

ആര്‍ ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷ വിരുദ്ധമായ വിവാദ പ്രസംഗത്തിന് നന്ദിയും പിന്തുണയുമറിയിച്ച് തോക്കുസ്വാമി.

ആര്‍ ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷ വിരുദ്ധമായ വിവാദ പ്രസംഗത്തിന് നന്ദിയും പിന്തുണയുമറിയിച്ച് തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. കടുത്ത വര്‍ഗീയത ഇളക്കിവിടുന്നതാണ് തോക്കുസ്വാമിയുടെ ഫേസ്ബുക്ക് പ്രസംഗം. 'ബാങ്ക്‍വിളി കേട്ട് കുട്ടികള്‍ കരയുന്നു. ചെവിയടിച്ച് പോകുന്ന തരത്തിലുള്ള ശബ്ദം നാട്ടുകാരുടെ കേള്‍വിശക്തിയെ ബാധിക്കും. ഗര്‍ഭിണികളുടെയും ഹൃദ്രോഗികളുടെയും ആരോഗ്യത്തെ ബാധിക്കുന്നതാണ് ബാങ്ക്‍വിളിയെന്നൊക്കെയാണ് തോക്കുസ്വാമിയുടെ വിലയിരുത്തലുകള്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നതും പ്രതിഷേധം ഇളക്കിവിട്ടതും മുസ്‍ലിംകളാണെന്നാണ് തോക്കുസ്വാമിയുടെ പക്ഷം. പുണ്യസ്ഥലമായ മക്കയടക്കമുള്ളവ തോക്കുസ്വാമിയുടെ പ്രസംഗത്തില്‍ വിഷയമാകുന്നുണ്ട്. മുസ്‍ലിം വിരുദ്ധത കുത്തിനിറച്ചുകൊണ്ടുള്ള തോക്കുസ്വാമിയുടെ പ്രസംഗത്തില്‍ ബാലകൃഷ്ണപിള്ളക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

Advertising
Advertising

"മുസ്ലീം പള്ളിയിലെ ബാങ്ക് വിളി വിവാദം : ആര്‍. ബാലകൃഷ്ണ പിള്ള സാറിന് അഭിനന്ദനങ്ങള്‍" കേരളത്തില്‍ അന്തസ്സുള്ള നായര്‍ ഹിന്ദു രാഷ്ട്രീയ നേതാവ് ജീവിച്ചിരിപ്പുണ്ടെന്ന് കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള തെളിയിച്ചു. സത്യങ്ങള്‍ തുറന്ന് പറയുന്നതാണ് മാത്രം വര്‍ഗ്ഗീയം. എന്നാല്‍ സമാധാനവാദികള്‍ ഹിന്ദുക്കളെ ദ്രോഹിക്കുകയും ഹൈന്ദവ പെണ്‍കുട്ടികളെ കപട സ്നേഹം കാണിച്ച് ചതിക്കുകയും ലൈംഗീക ചൂഷണം നടത്തുകയും ഭീകരവാദികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നത് ഒന്നുംതന്നെ വര്‍ഗ്ഗീയമല്ല അല്ലേ ?

Publicado por Raja Guru Swami Himaval Maheshwara Bhadraanand em Segunda, 1 de agosto de 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News