സൌജന്യ റേഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

Update: 2018-05-29 21:40 GMT
Editor : admin
സൌജന്യ റേഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

തീരുമാനത്തെിനെതിരെ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും

Full View

റേഷന്‍ കട വഴി സൌജന്യ അരി വിതരണം നടത്താനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. ഒരു വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടപടിക്കെതിരെ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാന ബജറ്റിലാണ് ബിപിഎല്‍കാര്‍ക്ക് റേഷന്‍ കടകള്‍ വഴി സൌജന്യ റേഷന്‍ വിതരണത്തിന് തീരുമാനമെടുത്തത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഒരു രൂപക്ക് നല്‍കി വന്ന അരിയാണ് സൌജന്യമാക്കിയത്. ഈ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി പ്രഖ്യാപനം വന്ന് ഒരാഴ്ചക്കു ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുള്ളതിനാല്‍ തീരുമാനം നടപ്പിലാക്കുന്നത് ഉചിതമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News