മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് ആരംഭിച്ചു

Update: 2018-05-29 19:33 GMT
Editor : Alwyn K Jose

കോടതിവിധിയുള്ളതിനാല്‍ ഇത്തവണ മുതല്‍ ഗജവീരന്റെ അകമ്പടിയില്ല. പകരം ജീവതയിലാണ് ദേവി എഴുന്നള്ളുക.

ശബരിമലയില്‍ മകരവിളക്ക് ഉത്സവം കഴിഞ്ഞതോടെ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് ആരംഭിച്ചു. എല്ലാ ദിവസവും അത്താഴപൂജയ്ക്കു ശേഷമാണ് മാളികപ്പുറത്തു നിന്നും പതിനെട്ടാം പടിവരെ എഴുന്നള്ളത്തുണ്ടാവുക. കോടതിവിധിയുള്ളതിനാല്‍ ഇത്തവണ മുതല്‍ ഗജവീരന്റെ അകമ്പടിയില്ല. പകരം ജീവതയിലാണ് ദേവി എഴുന്നള്ളുക.

Full View

മഹിഷി നിഗ്രഹശേഷം പാപമുക്തയായ പരാശക്തിയാണ് മാളികപ്പുറത്തമ്മ. പാപമുക്തയായ തന്നെ വിവാഹം കഴിക്കണമെന്ന് മാളികപ്പുറത്തമ്മ അയ്യപ്പനോട് ആവശ്യപ്പെട്ടു. എന്നാല്‍, നിത്യബ്രഹ്മചാരിയായ തനിയ്ക്ക് വിവാഹം കഴിയ്ക്കാന്‍ പാടില്ലെന്നായിരുന്നു അയ്യപ്പന്റെ മറുപടി. നിര്‍ബന്ധം കൂടിയപ്പോള്‍, തന്നെ കാണാന്‍ കന്നി അയ്യപ്പന്മാര്‍ എത്താതിരുന്നാല്‍ വിവാഹം കഴിയ്ക്കാമെന്ന് അയ്യപ്പന്‍ ഉറപ്പു നല്‍കിയെന്നാണ് ഐതീഹ്യം. ഈ തീര്‍ത്ഥാടന കാലത്ത് കന്നി സ്വാമിമാര്‍ എത്തിയിട്ടുണ്ടോ എന്നറിയാനാണ് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്. ഇന്നലെ തുടങ്ങിയ എഴുന്നള്ളത്ത് 17 വരെ പതിനെട്ടാം പടിയിലേയ്ക്കും 18ന് ശരംകുത്തിയിലേയ്ക്കും ഉണ്ടാകും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരംകുത്തിയിലേയ്ക്ക് പോകുന്ന മാളികപ്പുറത്തമ്മ, കന്നി അയ്യപ്പന്മാര്‍ കുത്തിയ ശരംകണ്ട് നിരാശയോടെ മടങ്ങും. ഈ സമയം ഒരു തീവെട്ടിയുടെ വെളിച്ചം മാത്രമാണ് അകമ്പടിയായി ഉണ്ടാകുക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News