ലക്ഷ്മി നായരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Update: 2018-05-29 18:14 GMT
ലക്ഷ്മി നായരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
Advertising

വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിക്കുന്നുവെന്നത് അടക്കമുളള പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി.

ലോ അക്കാദമിയില്‍ നടക്കുന്ന സമരം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാന്‍ പ്രിൻസിപ്പല്‍ ലക്ഷ്മി നായര്‍ക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിക്കുന്നുവെന്നത് അടക്കമുളള പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി. രണ്ടാഴ്ചയായി തുടരുന്ന സമരം അവസാനിക്കാത്തത് കോളജ് അധികൃതരുടെ പിടിവാശി മൂലമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പരാതിയിന്മേല്‍ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

Tags:    

Similar News