കോഴിക്കോടിനെ തരിശ് ജില്ലയായി പ്രഖ്യാപിച്ച് ജില്ലാപഞ്ചായത്ത്
നെല്‍കൃഷി ജില്ലയാകെ വ്യാപിപ്പിക്കുവാനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി
കോഴിക്കോടിനെ തരിശ് ജില്ലയായി പ്രഖ്യാപിച്ച് ജില്ലാപഞ്ചായത്ത് ബജറ്റ്. ഭൂരഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തി. ജനകീയ പങ്കാളിത്തത്തോടെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നെല്‍കൃഷി ജില്ലയാകെ വ്യാപിപ്പിക്കുവാനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ജില്ലയെ തരിശ് രഹിത ജില്ലയായി മാറ്റുന്നതിനും ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ജലസംരക്ഷണത്തിനായി ആകാശഗംഗ എന്ന പദ്ധതിയും ബജറ്റ് മുന്നോട്ട് വെക്കുന്നു. കിണര്‍ റീചാര്ജ്ജ് ചെയ്യുന്ന ഈ പദ്ധതി അമ്പതിനായിരം വീടുകളില്‍ നടപ്പാക്കും. ഒരു കോടി രൂപ ഇതിനായി
വകയിരുത്തി. ഭൂരഹിതര്‍ക്ക് താമസിക്കാനായി ഫ്ലാറ്റ് നിര്‍മ്മിക്കുന്ന പദ്ധതിയും ബജറ്റിലുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില് ഭൂമി വിലക്കെടുത്ത് ഫ്ലാറ്റുകള് നിര്മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ വ്യവസായ പാര്‍ക്ക്, സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുക എന്നിവക്കും ബജറ്റില്‍ പരിഗണനല്കിയിട്ടുണ്ട്.