മാപ്പ് ചോദിച്ച് ഇന്നസെന്‍റ്, പ്രസിഡന്‍റ് സ്ഥാനം രാജിവക്കില്ല

Update: 2018-05-29 06:33 GMT
Editor : admin
മാപ്പ് ചോദിച്ച് ഇന്നസെന്‍റ്, പ്രസിഡന്‍റ് സ്ഥാനം രാജിവക്കില്ല
Advertising

 വാര്‍ത്ത സമ്മേളനത്തിനിടെ അമ്മ ഭാരവാഹികള്‍ കൂവിയതിനും മാപ്പ് ചോദിച്ച ഇന്നസെന്‍റ്  അമ്മ പ്രസിഡന്‍റ് സ്ഥാനം രാജിവക്കില്ലെന്നും അറിയിച്ചു. അത്തരമൊരു വാര്‍ത്ത എവിടെ നിന്നാണ് വന്നതെന്ന്.....

Full View

അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ ചില നടന്‍മാരുടെ മോശം പെരുമാറ്റത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് മാപ്പ് ചോദിച്ചു. താരങ്ങളില്‍ ചിലര്‍ മാധ്യമങ്ങളെ കൂവിവിളിച്ചത് തന്നെപ്പോലും അമ്പരപ്പിച്ചെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കൊച്ചിയിൽ അമ്മ വാർത്താ സമ്മേളനത്തിന് ശേഷം മുകേഷും ഗണേഷ് കുമാറും മാധ്യമങ്ങളോട് ക്ഷുഭിതരായത് ആവേശം കൊണ്ടാണെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. ഇത് മോശമായി. താൻ മാപ്പ് ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന് പറഞ്ഞ ഇന്നസെന്റ് , നടിയെ ആക്രമിച്ച കേസിൽ കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു

ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടോ എന്ന് തനിക്കറിയില്ല. അമ്മ പ്രസിഡൻറ് സ്ഥാനം രാജി വെക്കുന്നുവെന്ന വാർത്ത വ്യാജമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News