ആറ് ബാറുകള്‍ക്ക് കൂടി ഫൈവ് സ്റ്റാര്‍ പദവി; തെറ്റില്ലെന്ന് മുഖ്യമന്ത്രി

Update: 2018-05-29 11:19 GMT
Editor : admin
ആറ് ബാറുകള്‍ക്ക് കൂടി ഫൈവ് സ്റ്റാര്‍ പദവി; തെറ്റില്ലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ആറ് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെ ഫൈവ് സ്റ്റാര്‍ ബാറുകളായി ഉയര്‍ത്തി.

Full View

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ആറ് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെ ഫൈവ് സ്റ്റാര്‍ ബാറുകളായി ഉയര്‍ത്തി. നാല് ബാറുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി നല്‍കാന്‍ സര്‍ക്കാരും രണ്ടെണ്ണത്തിന് കോടതിയുമാണ് അനുമതി നല്‍കിയത്. മദ്യനയത്തിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

കൊച്ചി കൌണ്‍ പ്ലാസ, ആലുവ ഡയാന ഹൈറ്റ്സ്, ആലപ്പുഴ ഹോട്ടല്‍ റമദ, തൃശൂര്‍ ജോയ് പാലസ്, വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ട്, നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ട് എന്നിവയ്ക്കാണ് ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചത്.

Advertising
Advertising

സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ബാര്‍ ലൈസന്‍സ് നല്‍കൂ. ഈ സാഹചര്യത്തിലാണ് ആറ് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ പദവിക്കായി സര്‍ക്കാരിനെ സമീപിച്ചത്. നാല് ഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും രണ്ടെണ്ണത്തിന് ഹൈക്കോടതിയും അനുമതി നല്‍കി. സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നു.

നാല് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി ഫൈവ് സ്റ്റാര്‍ പദവിക്ക് അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 66 ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളായി ഉയര്‍ത്തിയിട്ടുണ്ട്. ഈ ഹോട്ടലുകളും ഫൈവ് സ്റ്റാര്‍ പദവി തേടി സര്‍ക്കാരിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News