നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ക്വട്ടേഷനെന്ന് മൊഴി നല്‍കിയ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും

Update: 2018-05-29 12:10 GMT
Editor : Sithara
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ക്വട്ടേഷനെന്ന് മൊഴി നല്‍കിയ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും

നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ രഹസ്യമൊഴി നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതിയെ മാപ്പുസാക്ഷിയാക്കും. ഇരിട്ടി സ്വദേശി ചാർളിയെയാണ് മാപ്പു സാക്ഷിയാക്കുന്നത്. ചാർളി കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്ന് ചാര്‍ളി കോടതിയില്‍ പറഞ്ഞു.

കോയമ്പത്തൂരിലെ ചാർളിയുടെ താമസസ്ഥലത്താണ് പ്രതി സുനിൽ കുമാർ ഒളിവിൽ കഴിഞ്ഞത്. ദിലീപിന്‍റെ ക്വട്ടേഷനെന്ന് സുനിൽകുമാർ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷൻ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News