കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

Update: 2018-05-29 00:06 GMT
Editor : Muhsina
കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥി ഗൌരിയാണ് മരിച്ചത്. തിരുവന്തപുരത്ത് ചികിതസയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അധ്യാപകരുടെ മാനസികപീഡനം മൂലമാണ് കുട്ടി..

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി ഗൌരി മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. സംഭവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച പറ്റിയതായി ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ല. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയെന്നും അവര്‍ പറഞ്ഞു.

Advertising
Advertising

Full View

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗൌരി മരിക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. സംഭവം വളരെ വൈകിയാണ് ട്രിനിറ്റി സ്കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒപ്പം പ്രാഥമിക ചികിത്സ പോലും കിട്ടിയില്ല. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വൈകിയെന്നും അവര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ അധ്യാപികമാര്‍ ഒളിവിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് കുട്ടി ചാടിയത്. കൊല്ലം സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകീട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം അന്തപുരി ആശുപത്രിയിലെത്തിച്ചത്. ആ സമയം കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിറുത്തിയിരുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News