ട്രെയിന്‍ എഞ്ചിനില്‌ നിന്നും ചോര്‍ന്ന ഓയിലില്‍ കുളിച്ച് യാത്രക്കാര്‍

Update: 2018-05-29 03:44 GMT
Editor : Subin
ട്രെയിന്‍ എഞ്ചിനില്‌ നിന്നും ചോര്‍ന്ന ഓയിലില്‍ കുളിച്ച് യാത്രക്കാര്‍

എഞ്ചിന്‍റെ തകരാറു മൂലമാണ് ഓയില്‍ ചോര്‍‌ന്നതെന്നും പിന്നീട് പ്രശ്നം പരിഹരിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

എറണാകുളത്തേക്ക് വരികയായിരുന്ന ഓഖ എക്സ്പ്രസിന്‍റെ എഞ്ചിനില്‍ നിന്ന് ഓയില്‍ ചോര്‍‌ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ കരിയില്‍ കുളിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് ട്രെയിനിലെ എട്ട് ബോഗികളാണ് ഓയിലില്‍ മുങ്ങിയത്. അധികൃ‍തരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

Full View

ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് റയില്‍വേസ്റ്റേഷനിലേക്ക് എത്തിയ ഓഖ എക്സ്പ്രസ് ട്രെയിനാണിത്. മുന്‍വശത്തെ ബോഗികളെല്ലാം ഓയിലില്‍ കുളിച്ചിരിക്കുന്നു.യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കഴിഞ്ഞ ദിവസം രാവിലെ ഗുജറാത്തിലെ ഓഖയില്‍ നിന്നും യാത്ര ആരംഭിച്ചതാണ് ട്രെയിന്‍. എന്നാല്‍ രാജ്കോട്ടില്‍ വെച്ചാണ് ഓയില്‍ ചോര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു.ട്രെയിന്‍ വേഗതയാര്‍ജിച്ചതോടെ ഇരു വശങ്ങളിലേക്കും ഓയില്‍ ചീറ്റിത്തെറിക്കുകയായിരുന്നു.

പലരും വസ്ത്രം മാറിയാണ് യാത്ര തുടര്‍ന്നത്.എഞ്ചിന്‍റെ തകരാറു മൂലമാണ് ഓയില്‍ ചോര്‍‌ന്നതെന്നും പിന്നീട് പ്രശ്നം പരിഹരിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News