തോമസ് ചാണ്ടിയുടെ രാജി; നാളത്തെ ഇടതുമുന്നണി യോഗം നിര്‍ണ്ണായകം

Update: 2018-05-29 20:16 GMT
Editor : Subin
തോമസ് ചാണ്ടിയുടെ രാജി; നാളത്തെ ഇടതുമുന്നണി യോഗം നിര്‍ണ്ണായകം

അതേ സമയം രാജിക്കുള്ള സാഹചര്യമില്ലെന്നും കോടതി വിധി വരുംവരെ കാക്കണമെന്നും എന്‍സിപി നേതൃത്വം ആവശ്യപ്പെട്ടു.

നിയമോപദേശം എതിരായതോടെ മന്ത്രി തോമസ് ചാണ്ടി രാജിവെക്കാനുള്ള സാധ്യതയേറി. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം വൈകിക്കുന്നത് ഉചിതമല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു. അതേ സമയം രാജിക്കുള്ള സാഹചര്യമില്ലെന്നും കോടതി വിധി വരുംവരെ കാക്കണമെന്നും എന്‍സിപി നേതൃത്വം ആവശ്യപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News