രണ്ടാം ജനകീയ ആസൂത്രണത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് കെ ടി ജലീല്‍

Update: 2018-05-29 21:12 GMT
Editor : admin
രണ്ടാം ജനകീയ ആസൂത്രണത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് കെ ടി ജലീല്‍
Advertising

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതിനായി ജില്ലതല അദാലത്തുകള്‍ നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പറഞ്ഞു

Full View

രണ്ടാം ജനകീയ ആസൂത്രണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ രണ്ടാം ജനകീയ ആസൂത്രണം നടപ്പിലാക്കണമെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതിനായി ജില്ലതല അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു

സ്ഥലംമാറ്റം ഉള്‍പ്പെടെ ഉളള കാര്യങ്ങള്‍ക്ക് തന്റെ വകുപ്പുകളില്‍ പൊതു മാനദണ്ഡം കൊണ്ടുവരും. ഇസ്ലാമിക് ബാങ്കിങ് സംവിധാനമായ അല്‍ബാറക്കില്‍ കുടുതല്‍ നിക്ഷേപം കൊണ്ടുവരും. എല്ലാ മത സംഘടനകളോടും സര്‍ക്കാര്‍ സമദൂര നയമാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. മലപ്പുറം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News