സി.ജെ റോയിയുടെ മരണം; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി സിസി ടിവി ദൃശ്യങ്ങളിലില്ല

ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

Update: 2026-02-01 02:28 GMT

ബംഗളൂരു: സി.ജെ റോയി മരിക്കുന്ന ദിവസത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. റോയിയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായതായി ദൃശ്യങ്ങളിൽ ഇല്ല. ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിലെ ബനാർകട്ടയിൽ നടക്കും. രാവിലെ 10 മണി മുതൽ പൊതുദർശനമുണ്ടാകും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് റോയി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഡിഐജി വംശീകൃഷ്ണയുടെ നേതൃത്വത്തിലുഉള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

റോയിയുടെ സഹപ്രവർത്തകരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. ഐടി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ റോയിയുടെ ഫോൺ ഉൾപ്പെടെ പരിശോധിക്കും. വെടിയുണ്ടയുടെ ഫോറൻസിക് പരിശോധന ആരംഭിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News