'കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തി'; താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

കത്തോലിക്ക സഭ പിന്തുണയുളള ഇൻഫാം കർഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Update: 2026-02-01 02:16 GMT

കോഴിക്കോട്: ബിഷപ്പുമാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തോലിക്ക സഭ പിന്തുണയുളള ഇൻഫാം കർഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സഭയുമായി പാലമിട്ട് സർക്കാർ . കാഞ്ഞിരപ്പള്ളിയിൽ ഇൻഫാം സമ്മേളനത്തിൽ ബിഷപ്പുമാരും വൈദികരും പങ്കെടുത്ത വേദിയിൽ മുഖ്യമന്ത്രി മുഖ്യാതിഥിയായി. കുടിയേറ്റ ചരിത്രവും സഭയുമായി ചേർന്നു നിൽക്കുന്നതാണ്. ജാതിമത ചിന്തകൾക്ക് അതീതമായി കർഷകരെ ചേർത്തു പിടിക്കുന്ന സംഘടനയാണ് ഇൻഫാമെന്നും പിണറായി പറഞ്ഞു. ഇതിനൊപ്പമാണ് ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിക്ക് പുകഴ്ത്തൽ.ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാത്യു അറക്കലിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ നല്ല വാക്കുകൾ.

Advertising
Advertising

സർക്കാർ മലയോര കാർഷിക മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ എണ്ണമിട്ട് പറഞ്ഞു ഇൻഫാം നേതൃത്വം. കേരളാ കോൺഗ്രസിനെ യുഡിഎഫിൽ എത്തിക്കാൻ സഭ സമ്മർദം ചെലുത്തിയെന്ന അദൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ബിഷപ്പുമാർക്ക് ഒപ്പം പരിപാടിയിൽ പങ്കെടുത്തത്. കേരളാ കോൺഗസ് എം ചെയർമാൻ ജോസ് കെ. മാണിയും ഇൻഫാം വേദിയിൽ ക്ഷണിതാവായിരുന്നു.


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News