കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തേക്കും

Update: 2018-05-30 11:57 GMT
Editor : admin | admin : admin
കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തേക്കും

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെയും നാദിർഷയും വീണ്ടും ചോദ്യം ചെയ്യും.  ഇതിനായി ഇവരെ കസ്റ്റഡിയിലെടുത്തേക്കും തെളിവുകളിൽ വ്യക്തത ലഭിച്ചാൽ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും. കാവ്യാമാധവനെയും അമ്മയെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. മുകേഷിനെതിരായ ആരോപണങ്ങള്‍ സി പി എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാവും

. ഇതുവരെ ലഭിച്ച മൊഴികളിലെയും തെളിവുകളിലും കൂടുതൽ വ്യക്തത വരുത്തുകയാണ് പോലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.സുനിയിൽ നിന്നും നേരത്തേ ലഭിച്ച മൊഴിയും ദിലീപിൽ നിന്ന് ലഭിച്ച മൊഴിയും തമ്മിലെ പൊരുത്തക്കേടിൽ വ്യക്തത നേടാനാണിത്.

Advertising
Advertising

അതേസമയം സുനിയുമായുള്ള ബന്ധമുണ്ടെന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെയും നാദിർഷയും വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇവരെ കസ്റ്റഡിയിലെടുത്തേക്കും തെളിവുകളിൽ വ്യക്തത ലഭിച്ചാൽ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വീണ്ടെടുത്ത സംഘം ഫോറൻസിക് പരിശോധനാ ഫലത്തിലും പൾസർ സുനിയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. കാവ്യ മാധവന്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇനി പൂർത്തിയാക്കേണ്ടതുണ്ട്. അതോടെ അന്വഷണ സംഘം മറ്റ് ചിലരെ കൂടി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News