എബിവിപിക്കാരുടെ ട്രെയിന്‍ യാത്ര; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

Update: 2018-05-30 18:02 GMT
Editor : Muhsina
എബിവിപിക്കാരുടെ ട്രെയിന്‍ യാത്ര; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
Advertising

ട്രെയിനില്‍ യാത്രക്കാരെ കയറ്റാതെ കംപാര്‍ട്ട്മെന്‍റ് കൈയടക്കിവെച്ച സംഭവത്തില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. ടിക്കറ്റില്ലാത്തതിന് 15പേരില്‍നിന്നായി 11200രൂപ പിഴ ചുമത്തുകയും..

ട്രെയിനില്‍ യാത്രക്കാരെ കയറ്റാതെ കംപാര്‍ട്ട്മെന്‍റ് കൈയടക്കിവെച്ച സംഭവത്തില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. ടിക്കറ്റില്ലാത്തതിന് 15പേരില്‍നിന്നായി 11200രൂപ പിഴ ചുമത്തുകയും ചെയ്തു.

Full View

മധ്യപ്രദേശില്‍നിന്നുഉള്ള എബിവിപി പ്രവര്‍ത്തകര്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള മാര്‍ച്ചിനായാണ് കേരളത്തിലേക്ക് വന്നത്. ഇന്‍റോര്‍-കൊച്ചുവേളി എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ മറ്റ് യാത്രക്കാരെ യറ്റാതെയായിരുന്നു യാത്ര. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് 3 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു.യാത്രക്കാരെ ശല്യപെടുത്തി,ചെയിന്‍വലിച്ച് ട്രയിന്‍ നിര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കോഴിക്കോട് റെയില്‍വേ കോടതിയിലാണ് കേസ് നടക്കുക. കേസ് തീരും വരെ എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ റെയില്‍വേ കോടതിയില്‍ എത്തേണ്ടിവരും.

ടിക്കറ്റില്ലാതെ യാത്രചെയ്ത 15 പേരില്‍നിന്നായി 11200രൂപ പിഴ ചുമത്തി. മധ്യപ്രദേശില്‍നിന്ന് എത്തിയവരുടെ കൈയില്‍ പണമില്ലാത്തതിനാല്‍ ഷെര്‍ണൂരിലെ ബിജെപി നേതാക്കളാണ് പണം എത്തിച്ചു നല്‍കിയത്. എബിവിപി പ്രവര്‍ത്തകരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനും മറ്റുമായി 20 മിനുട്ട് അധികം ഇന്‍റോര്‍-കൊച്ചുവേളി എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റെഷനില്‍ നിര്‍ത്തേണ്ടിവന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News