റേഡിയോ ജോക്കിയുടെ കൊലപാതകം ക്വട്ടേഷനെന്ന് പൊലീസ്

Update: 2018-05-30 19:45 GMT
Editor : Sithara
റേഡിയോ ജോക്കിയുടെ കൊലപാതകം ക്വട്ടേഷനെന്ന് പൊലീസ്

ഖത്തറിലെ വ്യവസായി സത്താര്‍ ബിസിനസ്സിലെ പങ്കാളിത്തമാണ് പ്രധാനപ്രതി അലിഭായിക്ക് വാഗ്ദാനം ചെയ്തത്

തിരുവനന്തപുരത്തെ മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം ക്വട്ടേഷന്‍ തന്നെയെന്ന് പൊലീസ്. ഖത്തറിലെ വ്യവസായി സത്താര്‍ ബിസിനസ്സിലെ പങ്കാളിത്തമാണ് പ്രധാനപ്രതി അലിഭായിക്ക് വാഗ്ദാനം ചെയ്തത്. സത്താറിന്‍റെ ഭാര്യയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി കുറ്റസമ്മതം നടത്തി. കേസില്‍ ആകെയുള്ള ഏഴ് പ്രതികളില്‍ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു

രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളുകള്‍ അന്വേഷണസംഘം കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ പുഴയില്‍ നിന്നാണ് രണ്ട് വാളുകള്‍ കണ്ടെടുത്തത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News