ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശക പ്രവാഹം; ലോട്ടറിയടിച്ച് കെ.എസ്.ഇ.ബി

Update: 2018-05-31 23:01 GMT
Editor : Ubaid
ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശക പ്രവാഹം; ലോട്ടറിയടിച്ച് കെ.എസ്.ഇ.ബി

ഓണത്തോടുബന്ധിച്ച് മൂന്നാം തീയതി മുതൽ ഇടുക്കി അണക്കെട്ടിലേക്ക് സന്ദർശകരെ കടത്തിവിടാൻ തുടങ്ങി. ശനിയാഴ്ച മുതലാണ് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചത്.

Full View

ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലും സന്ദര്‍ശക പ്രവാഹമാണ്. കെഎസ്ഇബിയുടെ ഔദ്യോഗിക കണക്കനുസരിച്ച് 43000 ത്തിലധികം പേർ ഒരാഴ്ച കൊണ്ട് അണക്കെട്ടുകൾ സന്ദർശിച്ചു. ഒക്ടോബർ രണ്ടു വരെ ഓണാഘോഷത്തിന്റെ ഭാഗമായി അണക്കെട്ടുകൾ കാണാം.

ഓണത്തോടുബന്ധിച്ച് മൂന്നാം തീയതി മുതൽ ഇടുക്കി അണക്കെട്ടിലേക്ക് സന്ദർശകരെ കടത്തിവിടാൻ തുടങ്ങി. ശനിയാഴ്ച മുതലാണ് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചത്. വെള്ളിയാഴ്ച മാത്രം പതിനായിരത്തിലധികം പേർ അണക്കെട്ടുകൾ കണ്ടു മടങ്ങി. പ്രവേശന ഫീസിനത്തിലുൾപ്പെടെ പത്തു ലക്ഷത്തോളം രൂപ കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗത്തിനു വരുമാനമുണ്ടായി. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഡാമിനു മുകളില്‍കൂടി സഞ്ചരിക്കാൻ ബഗ്ഗി കാർ സൗകര്യവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു ബഗ്ഗി കാറുകളാണുള്ളത്. 40 രൂപയാണ് ചാർജ്ജ്. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് അണക്കെട്ടിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത്.

Advertising
Advertising

ഉത്സവ സീസണിൽ എല്ലാത്തവണയും ബോട്ടിംഗിന് സൗകര്യമൊരുക്കാറുള്ളതാണ്. എന്നാലിത്തവണ ഇതില്ല. കൊച്ചി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും സ്പീഡ് ബോട്ടുകൾ വാടകക്ക് കൊണ്ടു വരുകയാണ് ചെയ്തിരുന്നത്. വനംവകുപ്പിന്റെ 20 പേർക്കു സഞ്ചരിക്കാവുന്ന ബോട്ട് സർവ്വീസ് നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവടേക്കത്തെുന്ന സഞ്ചാരികളെ ഏറു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒക്ടോബർ രണ്ടു വരെ ഓണാഘോഷത്തിൻറെ ഭാഗമായി അണക്കെട്ടുകളിൽ സന്ദർശിക്കാം. വരും ദിവസങ്ങളില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷിലാണ് അധികൃതര്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News