കേരളാ കോണ്‍ഗ്രസ് എമ്മിനെ പരോക്ഷമായി സ്വാഗതം ചെയ്ത് ബിജെപി

Update: 2018-05-31 18:55 GMT
Editor : admin

എഎൻ രാധാകൃഷ്ണന്‍റെയും സികെ പത്മനാഭന്‍റെ പ്രസ്താവനകളും അടഞ്ഞ അധ്യായമെന്നും പൊരുത്തക്കേടുകള്‍ ഇല്ലെന്നും എംടി രമേശ്

Full View

കേരളാ കോണ്‍ഗ്രസ് എമ്മിനെ പരോക്ഷമായി സ്വാഗതം ചെയ്ത് ബിജെപി. എന്‍ഡിഎ മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സംസ്ഥാന സമിതിയില്‍ നടന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എഎൻ രാധാകൃഷ്ണന്‍റെയും സികെ പത്മനാഭന്‍റെ പ്രസ്താവനകളും അടഞ്ഞ അധ്യായമെന്നും പൊരുത്തക്കേടുകള്‍ ഇല്ലെന്നും എംടി രമേശ് പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന കൌണ്‍സിലിന് മുന്നോടിയായി നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ വിശദീകരിക്കുകയായിരുന്നു പാര്‍ട്ടി ജന.സെക്രട്ടറി എംടി രമേശ്. കേരളത്തില്‍ എന്‍ഡിഎ മുന്നണിയുടെ വിപുലീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായെന്നു വ്യക്തമാക്കിയ ബിജെപി നേതാവ് കേരളാ കോണ്‍ഗ്രസ് എമ്മിന് പരോക്ഷ സ്വാഗതവും നല്‍കി. ഇടതുവലതു മുന്നണികളെ എതിര്‍ക്കുന്നവര്‍ക്ക് ബിജെപി വാതില്‍ തുറന്നിടുന്നുവെന്നും എംടി രമേശ് പറഞ്ഞു.

Advertising
Advertising

എ എന്‍ രാധാകൃഷ്ണന്‍റെയും സികെ പത്മനാഭന്‍റെയും വിവാദ പരാമര്‍ശങ്ങള്‍ അടഞ്ഞ അധ്യായമാണ്. സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടില്ല. സികെ പത്മനാഭന്‍റെ ചെഗുവേര പരാമര്‍ശം സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നും എംടി രമേശ് വ്യക്തമാക്കി.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും എംടി രമേശ് പറഞ്ഞു. രണ്ടു ദിവസങ്ങളായി ബിജെപി നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ നാളെ നടക്കുന്ന സംസ്ഥാന കൌണ്‍സിലില്‍ അവതരിപ്പിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News