ഉപ്പുവെള്ളം കയറി നശിച്ച നെല്ല് സംഭരിക്കും: മന്ത്രി പി.പ്രസാദ്

മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

Update: 2026-02-08 06:54 GMT

ആലപ്പുഴ: ഉപ്പുവെള്ളം കയറി നശിച്ച നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. നെല്ല് സംഭരിച്ച് കർഷകർക്ക് വില നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനാൽ കർഷകർ കൃഷിയിൽ നിന്ന് പിന്നോട്ട് പോകുന്നെന്ന് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി.

ഉപ്പുവെള്ളം കയറി നെൽ കൃഷി നശിക്കുന്നത് പതിവായതോടെ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ. കന്നിട്ടക്കായൽ, നടുത്തുരുത്ത്, തയ്യിൽ കായൽ, കക്കാക്കായൽ, ഇടവഴിക്കൻ, അഴീക്കൽ, കുപ്പപ്പുറം തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടില്ല. കനത്ത സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് കൃഷി വേണ്ടെന്നുവെക്കാൻ കർഷകർ നിർബന്ധിതരായത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News