മുന്നൂറിലധികം ജ്യൂസുകളുമായി ചിത്തിര ഹെര്‍ബല്‍ ജ്യൂസ് പാര്‍ക്ക്

Update: 2018-05-31 04:42 GMT
Editor : Sithara
മുന്നൂറിലധികം ജ്യൂസുകളുമായി ചിത്തിര ഹെര്‍ബല്‍ ജ്യൂസ് പാര്‍ക്ക്
Advertising

ചൂട് തുടങ്ങിയതോടെ ജ്യൂസ് കടകളില്‍ തിരക്ക് കൂടി. മിതമായ വിലയില്‍ ഗുണമേന്‍മയുള്ള ജ്യൂസാണ് കിട്ടുന്നതെങ്കില്‍ കേട്ടറിഞ്ഞ് ആളുകളെത്തും.

ചൂട് തുടങ്ങിയതോടെ ജ്യൂസ് കടകളില്‍ തിരക്ക് കൂടി. മിതമായ വിലയില്‍ ഗുണമേന്‍മയുള്ള ജ്യൂസാണ് കിട്ടുന്നതെങ്കില്‍ കേട്ടറിഞ്ഞ് ആളുകളെത്തും. തിരുവനന്തപുരം നഗരത്തിനടുത്ത് അങ്ങനെ കേട്ടറിഞ്ഞ് ആളുകളെത്തുന്ന ജ്യൂസ് കടയുണ്ട്. ആക്കുളം സ്വദേശി സുരേഷ് ബാബു നടത്തുന്ന ചിത്തിര ഹെര്‍ബല്‍ ജ്യൂസ് പാര്‍ക്കില്‍ ആയിരത്തിലധികം പേരാണ് ദിവസവുമെത്തുന്നത്. 300 തരം ജ്യൂസുകളാണ് ഇവിടെ വില്‍ക്കുന്നത്.

Full View

17 വര്‍ഷം മുന്‍പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുരേഷ് ബാബു തിരുവനന്തപുരം ലോ കോളജിന് സമീപം ചിത്തിര ഹെര്‍ബല്‍ ജ്യൂസ് പാര്‍ക്ക് തുടങ്ങി. ആദ്യം സാധാരണ ജ്യൂസ് കടയില്‍ കിട്ടുന്ന ഇനങ്ങളാണ് വിറ്റിരുന്നത്. ഇപ്പോള്‍ മുന്നൂറിലധികം ഇനം ജ്യൂസ് വില്‍ക്കുന്നത്. വിവിധയിനം ജ്യൂസുകളും ഷേക്കുകളും സുരേഷ് ബാബുവിന്റെ പരീക്ഷണത്തിലൂടെയുണ്ടായി. രുചിക്കൂട്ടുകളും വൈവിധ്യമാര്‍ന്നതാണ്.

ഒരിക്കല്‍ എത്തിയവര്‍ പിന്നെയും ജ്യൂസ് പാര്‍ക്കിലെത്തുന്നതിന് രഹസ്യം ഗുണമേന്‍മ തന്നെയാണ്. പാവക്ക, നെല്ലിക്ക, കറ്റാര്‍ വാഴ, കാന്താരി, തഴുതാമ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഹെര്‍ബല്‍ ജ്യൂസിനും ഡിമാന്റുണ്ട്.

മാതളവും നെല്ലിക്കയും ചേര്‍ത്ത ജ്യൂസ്, കരിക്കും പാലും ഈത്തപ്പഴവും ഏലക്കയും ചേര്‍ത്തുള്ള ജ്യൂസ് ഇങ്ങനെ നീളുന്നു പട്ടിക. പിന്നെ വൃത്തിയും എടുത്തുപറയേണ്ടതാണ്. ഈച്ച ശല്യമില്ല. വെളിച്ചെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത ലായനി ഉപയോഗിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News