ടോംസ് കോളജിന് അഫിലിയേഷന്‍ പുതുക്കി നല്‍കും

Update: 2018-05-31 21:43 GMT
ടോംസ് കോളജിന് അഫിലിയേഷന്‍ പുതുക്കി നല്‍കും

അടുത്ത അധ്യയന വര്‍ഷം പുതിയ അഡ്മിഷന്‍ ടോംസ് കോളജിന് നടത്താനാകും

ടോംസ് കോളജിന് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള അഫിലിയേഷന്‍ പുതുക്കി നല്‍കാന്‍ ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ തീരുമാനം. ഇതോടെ അടുത്ത അധ്യയന വര്‍ഷം പുതിയ അഡ്മിഷന്‍ ടോംസ് കോളജിന് നടത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിടിഇ ടോംസ് കോളജില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എഐസിടിഇ വീണ്ടും അംഗീകാരം നല്‍കിയത്.

Tags:    

Similar News