സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ ഇടപെടാം: ജെയ്റ്റിലി

Update: 2018-06-01 20:14 GMT
സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ ഇടപെടാം: ജെയ്റ്റിലി
Advertising

ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്.

നോട്ട് അസാധു ആക്കിയതുമൂലം കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ ഇടപെടാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി എംപിമാര്‍ കൂടിക്കാഴ്ച്ചയില്‍ മന്ത്രിയോട് വിശദീകരിച്ചു.

കേരളത്തിലെ സഹകരണ മേഖല സ്തംഭിച്ചാല്‍ അത് സാധാരണ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും അരുണ്‍ ജെയ്റ്റിലിയെ കണ്ടിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Sithara - ബിന്‍സി ദേവസ്യ

web journalist trainee

Similar News