തുഞ്ചന്‍ ഉത്സവത്തിന് തുടക്കമായി
Update: 2018-06-01 05:53 GMT
നാല് ദിനം നീളുന്ന തുഞ്ചന്‍ ഉത്സവം തമിഴ് കവി വൈരമുത്തു ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ നിലനില്‍പ്പ് അവരുടെ ഭാഷയിലൂടെയാണെന്ന് തമിഴ് കവി വൈരമുത്തു പറഞ്ഞു.
തുഞ്ചന്‍ ഉത്സവത്തിന് മലപ്പുറം തിരൂരില്‍ തുടക്കമായി. നാല് ദിനം നീളുന്ന തുഞ്ചന്‍ ഉത്സവം തമിഴ് കവി വൈരമുത്തു ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ നിലനില്‍പ്പ് അവരുടെ ഭാഷയിലൂടെയാണെന്ന് തമിഴ് കവി വൈരമുത്തു പറഞ്ഞു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ സാഹിത്യകാരന്‍ എംടി വാസുദേവന്‍നായര്‍ അധ്യക്ഷത വഹിച്ചു. കവി സമ്മേളനം, തുഞ്ചന്‍ കലോത്സവം, കര്‍ണ്ണാടക സംഗീതക്കച്ചേരി, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ നാല് ദിനംനീളുന്ന തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും.