മീഡിയവൺ നിർമിതി പുരസ്കാർ; സ്പീക്കർ എ.എൻ ഷംസീർ വിതരണം ചെയ്തു

നിർമാണ മേഖലയിൽ നിസ്തുല സേവനങ്ങൾ കേരളത്തിന് നൽകിയ പത്മശ്രീ ജി.ശങ്കർ ഉൾപ്പെടെയുള്ള 11 പേർ പുരസ്കാരം ഏറ്റുവാങ്ങി

Update: 2025-12-16 17:24 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: മീഡിയവൺ നിർമിതി പുരസ്കാർ വിതരണം ചെയ്തു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു. നിർമാണ മേഖലയിൽ നിസ്തുല സേവനങ്ങൾ കേരളത്തിന് നൽകിയ പത്മശ്രീ ജി.ശങ്കർ ഉൾപ്പെടെയുള്ള 11 പേർ പുരസ്കാരം ഏറ്റുവാങ്ങി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് പുതിയ നിർമ്മാണ രീതികൾ ചർച്ച ചെയ്യാൻ മീഡിയവൺ തയ്യാറാകണമെന്ന് സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ആദ്യ മീഡിയവൺ നിർമിതി പുരസ്കാർ വിതരണം.  നിർമ്മാണ മേഖലയിൽ ആദ്യമായാണ് ഒരു ടെലിവിഷൻ ചാനൽ പുരസ്കാരങ്ങൾ നൽകുന്നതെന്ന് എ.എൻ ഷംസീർ പറഞ്ഞു . കാലാവസ്ഥ വ്യതിയാനം മറികടക്കാനുള്ള സാധ്യതകൾ കൂടി പുതിയകാലത്തെ നിർമ്മാണ മേഖല പരിശോധിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

Advertising
Advertising

സാമൂഹ്യ സാംസ്കാരിക വ്യാപാര വ്യവസായ രംഗങ്ങളിലെ പ്രമുഖർ അടങ്ങുന്നതായിരുന്നു സദസ്സ്. മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, സിഇഒ മുഷ്താഖ് അഹ്മദ്, എഡിറ്റർ പ്രമോദ് രാമൻ, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. 

നിർമാണ മേഖലയിലെ വ്യത്യസ്ത വിഭാ​ഗങ്ങളിൽ മികവ് പുലർത്തിയ 11 ബ്രാൻഡുകൾക്കാണ് പുരസ്കാരം സമ്മാനിച്ചത്. മീഡിയവൺ നിർമിതി പുരസ്കാറിന്റെ ആദ്യ പതിപ്പിലെ പ്രഥമ പുരസ്കാരമായ ​ഹരിത ആർക്കിടെക്ചർ പുരസ്കാരം ചെലവ് കുറഞ്ഞ പരിസ്ഥിതിസൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ പദ്‌മശ്രീ ഡോ. ജി ശങ്കർ ഏറ്റുവാങ്ങി.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അതിന് അനുസൃതമായ വീടുകള്‍ നിര്‍മിക്കുന്ന 'ദി റെസ്പോൺസിബിൾ ബിൽഡർമാരായ അസെറ്റ് ഹോംസ് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ വി, മികച്ച വിഷണറി ബിൽഡർ ബ്രാൻഡിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

ഏറ്റവും മികച്ച റൂഫിങ് ഷീറ്റ് ബ്രാൻഡിനുള്ള പുരസ്കാരം, കരുത്തുറ്റ റൂഫുകള്‍ കൊണ്ട് കേരളത്തിന്റെ മാറി വരുന്ന കാലാവസ്ഥകളിൽ കെട്ടിടങ്ങളെ സംരക്ഷിച്ചു നിർത്തുന്ന ലക്സ്യൂം റൂഫിങ്ങിന് ലഭിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുൾ ഖാദർ എൻ.കെ പുരസ്കാരം ഏറ്റുവാങ്ങി.

ഒരു വീടിനെ വീടാക്കുന്നത് അതിനുള്ളിലെ മനോഹരമായതും ട്രെൻഡിങ്ങായതുമായ ഫര്‍ണിച്ചറുകളാണ്. മലയാളികളുടെ വിശ്വസ്ത ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ എക്സോട്ടിക് ഫർണിച്ചറിന് ബെസ്റ്റ് ട്രസ്റ്റഡ് ഫർണിച്ചർ ബ്രാൻഡിനുള്ള പുരസ്കാരം ലഭിച്ചു. കമ്പനി ചെയര്‍മാന്‍ എംകെ അബുഹാജിയും മാനേജിംഗ് ഡയറക്ടര്‍ നബീല്‍ എംകെയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെയും, കാഴ്ചപ്പാടുകളിലൂടെയും ഇന്ത്യയിലെ ഡോര്‍ വിന്‍ഡോ വ്യാവസായിക മേഖലയിലേക്ക് കടന്നുവന്ന ഹവായ് ഡോർസ് ആൻഡ് വിൻഡോസ് സിഎംഡി മുഹമ്മദലി പിയും സിഇഒ ഷാ​ഹിദ് എംഎയും ബെസ്റ്റ് സ്റ്റീൽ ഡോർസ് ആൻഡ് വിൻഡോസ് ബ്രാൻഡിനുള്ള പുരസ്കാരം സ്വീകരിച്ചു.

കരുത്തും ​ഗുണനിലവാരവും കൊണ്ട് ഏവരുടെയും പ്രിയ ബ്രാൻഡായി മാറിയ മിനാർ ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ടെംപ്കോർ എഫ് ഇ 550 D ബ്രാന്‍ഡിനായിരുന്നു ബെസ്റ്റ് ടെംകോർ ടെക്നോളജി 3-ലയർ ടിഎംടി ബ്രാൻഡ് പുരസ്കാരം. ​​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാഫിയെ പ്രതിനിധീകരിച്ച് ഡയറക്ടർ മുഹമ്മദ് ഹനീഫ പുരസ്കാരം ഏറ്റുവാങ്ങി.

ഈ വർഷത്തെ ബെസ്റ്റ് എമേർജിങ് ബിൽഡ്‌വെയർ ഇക്കോസിസ്റ്റം അവാർഡ് നിര്‍മാണമേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുന്ന വിക്യൂ ബിൽഡ്‌വെയറിന് ആയിരുന്നു. സിഇഒ സൽമാൻ ഫാരിസ് പുരസ്കാരം സ്വീകരിച്ചു.

ബെസ്റ്റ് ആർക്കിടെക്ചറൽ ടഫൻഡ് ​ഗ്ലാസ് ബ്രാൻഡിനുള്ള പുരസ്കാരം ലഭിച്ച ലാൻസെറ്റ് ​ഗ്ലാസിന് വേണ്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ റസാഖ് കെഎസ് സ്വീകരിച്ചു.

മീഡിയവൺ നിർമിതി പുരസ്കാറിൽ ബെസ്റ്റ് ഹോം എലവേറ്റർ ബ്രാൻഡായി തെരഞ്ഞെടുക്കപ്പെട്ടത് ആരോൺ എലവേറ്റേഴ്സ് ആണ്. കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ അനു എം പുരസ്കാരം സ്വീകരിച്ചു.

മലയാളിക്ക് പകുതി വിലയ്ക്ക് വീടുവെച്ച് നൽകുന്ന ബെയ്റ്റ് ഹോംസ്ഫോർ ബിൽഡേഴ്സ് മികച്ച പ്രോമിസിങ് ബിൽഡർ ബ്രാൻഡായി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഫസലു റഹ്മാൻ ഡയറക്ടര്‍ നിയാസും പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച ലക്ഷ്വറി ഫ്ലോറിങ് ബ്രാൻഡായി തെരഞ്ഞെടുക്കപ്പെട്ട മെർമെർ ഇറ്റാലിയയ്ക്ക് വേണ്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീർ ഹുസൈൻ കെവി പുരസ്കാരം സ്വീകരിച്ചു.

Watch Video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News