ശബരിമല തട്ടിപ്പിലെ മുഖ്യപ്രതി ഊരാളുങ്കൽ, പിണറായി വിജയന്റെ കള്ളപ്പണം വെളുപ്പിക്കുന്ന ബിനാമി: കെ.എം ഷാജി

അയ്യപ്പന്റെ കൃപ കൊണ്ടാണ് പിണറായി വിജയന്റെ കള്ളത്തരങ്ങൾ ഓരോന്നും ഇപ്പോൾ പുറത്തുവരുന്നതെന്നും ഷാജി വയനാട്ടിൽ പറഞ്ഞു

Update: 2026-02-14 15:08 GMT

വയനാട്: ശബരിമല തട്ടിപ്പിലെ മുഖ്യപ്രതി ഊരാളുങ്കൽ ലേബർ കോർപറേറ്റ് സൊസൈറ്റിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഊരാളുങ്കൽ പിണറായി വിജയൻ കള്ളപ്പണം വെളുപ്പിക്കുന്ന ബിനാമിയാണെന്നും ഷാജി ആരോപിച്ചു.

ഊരാളുങ്കൽ കാരണം കേരളത്തിലെ കോൺട്രാക്ടർമാരെല്ലാം തകർന്ന് ഇല്ലാതായെന്നും ഇതുമായി ബന്ധപ്പെട്ട് മുന്നേ നിയമസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഊരാളുങ്കലിന്റെ നിർദേശം ക്യാബിനറ്റ് എളുപ്പത്തിൽ പാസാക്കുമെന്നും ഷാജി പറഞ്ഞു.

അയ്യപ്പന്റെ കൃപ കൊണ്ടാണ് പിണറായി വിജയന്റെ കള്ളത്തരങ്ങൾ ഓരോന്നും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന വിശ്വാസികൾ ചെരുപ്പില്ലാതെ വഴിയരികിൽ കിടക്കുമ്പോൾ ആഗോള അയ്യപ്പ സംഗമം നടത്തി മുഖ്യമന്ത്രി ഒറ്റ ദിവസത്തേക്ക് ഒരു ലക്ഷം രൂപയുടെ കിടക്കയിലാണ് കിടക്കുന്നത്. ഷാജി വായനാട്ടിൽ പറഞ്ഞു.

Advertising
Advertising

എന്തുകൊണ്ടാണ് ഇത്രയധികം ഇടപാടുകളുള്ള ഊരാളുങ്കലിന്റെ ആസ്തി വെളിപ്പെടുത്താതെന്നും ഷാജി ചോദിച്ചു. മറ്റുള്ള കോൺട്രാക്ടർ പോയാൽ ലഭിക്കാത്ത അനുമതികൾ ഊരാളുങ്കലിന് എളുപ്പത്തിൽ ലഭിക്കുമെന്നും അദേഹം പറഞ്ഞു. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News