സ്ഥാനാര്‍ഥികള്‍ പലരും വന്നുകാണുന്നുണ്ട്, ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ല: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

എഫ്‌സിആര്‍എ ഏറെ ഗൗരവതരമായ വിഷയമാണെന്നും അതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു

Update: 2026-04-01 14:30 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. എല്ലാ വിഭാഗത്തിലുമുള്ള സ്ഥാനാര്‍ഥികള്‍ തന്നെ വന്ന് കാണുന്നുണ്ടെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനം ആയാലുടന്‍ അറിയിക്കും. എല്ലാ വിഭാഗത്തിലെയും സ്ഥാനാര്‍ഥികള്‍ തന്നെ വന്ന് കാണുന്നുണ്ട്. എഫ്‌സിആര്‍എ ഏറെ ഗൗരവതരമായ വിഷയമാണ്. അതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. നന്നായി പഠിച്ചുവേണം അക്കാര്യത്തില്‍ പ്രതികരിക്കാന്‍'. അദ്ദേഹം വ്യക്തമാക്കി.

സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 850 പേരുടെ സമൂഹവിവാഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നീലഗിരി പാടന്തറ മര്‍ക്കസില്‍ വെച്ചാണ് ചടങ്ങ് നടത്തുക. ഏപ്രില്‍ അഞ്ചിനാണ് സമൂഹവിവാഹം നടത്തുക. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സമൂഹവിവാഹം നടത്താറുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News