'വ്യാജ പ്രസ്താവനയും പോസ്റ്ററും പ്രചരിപ്പിക്കുന്നു'; കോവളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി എം.വിന്‍സെന്റ് എംഎല്‍എ

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്

Update: 2026-04-01 13:51 GMT

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി എംഎല്‍എയും കോവളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.വിന്‍സെന്റ്. എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എന്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാജ പ്രസ്താവനയും പോസ്റ്ററും പ്രചരിപ്പിച്ചുവെന്നാണ് പരാതി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്.

വിന്‍സെന്റ് എംഎല്‍എക്ക് ശബരിമലയെന്നത് ആരാധനാലയമല്ലെന്നും മറിച്ച് വോട്ട് മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പ്രചാരണം. യുവതീപ്രവേശന വിഷയത്തില്‍ ഭക്തരോടൊപ്പം നില്‍ക്കാതെ വിശ്വാസികളെ എംഎല്‍എ വഞ്ചിച്ചുവെന്നും സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് വിന്‍സെന്റ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അപകീർത്തികരമായ പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ തന്നെ മോശക്കാരനായി ചിത്രീകരിക്കുമെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ടി.എന്‍ സുരേഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയിലുള്ളത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News