എഫ്സിആര്‍എ ബില്‍ പാര്‍ലമെന്റിൽ പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും: കെസി വേണുഗോപാല്‍ എംപി

''പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ബില്‍ കൊണ്ടുവന്നത്''

Update: 2026-04-01 13:01 GMT

കുറ്റ്യാടി: എഫ്സിആര്‍എ ബില്ല് കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ബംഗാള്‍, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. ഈ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തന്നെ നടത്താന്‍ പാടില്ലാത്തതാണ്. എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബില്‍ അവതരിപ്പിച്ചത്'- കെ.സി വേണുഗോപാല്‍ പറഞ്ഞു. 

Advertising
Advertising

അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തതു പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ടി.പി ചന്ദ്രശേഖരനെ സിപിഎം 51വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. 

ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവര്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍ നിര്‍ണായക സമയത്ത് ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News