സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനാണ് മുഹമ്മദ് നബി: മുഖ്യമന്ത്രി

സമഭാവനയോടെ മനുഷ്യപക്ഷത്ത് നിൽക്കുന്നവൻ എന്നാണ് സോഷ്യലിസ്റ്റ് എന്ന വാക്കുകൊണ്ട് അർഥമാക്കുന്നതെന്നും അദേഹം പറഞ്ഞു

Update: 2026-02-14 16:59 GMT

മലപ്പുറം: സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനാണ് മുഹമ്മദ് നബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയോടെ മനുഷ്യപക്ഷത്ത് നിൽക്കുന്നവൻ എന്നാണ് സോഷ്യലിസ്റ്റ് എന്ന വാക്കുകൊണ്ട് അർഥമാക്കുന്നതെന്നും അദേഹം പറഞ്ഞു. തവനൂർ എംഎൽഎ കെ.ടി ജലീലിന്റെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ശ്രീരാമനും ശ്രീകൃഷ്ണനും യേശുക്രിസ്തുവും മോസസും മുഹമ്മദ് നബിയുമെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരാണ്. ഈ സമഭാവന സങ്കല്പം കലർന്ന് നിൽക്കുന്നത് കൊണ്ട് കൂടിയാണ് സോഷ്യലിസ്റ്റ് എന്ന വാക്ക് കേൾക്കാൻ ഇമ്പമുള്ളതാകുന്നത്. ആധുനിക മനുഷ്യന്മാരിൽ വിശ്വാസികളെയും അവിശ്വാസികളെയും കാണാം വിശ്വാസമേതുമാകട്ടെ പ്രഥമ പരിഗണന മനുഷ്യന് നൽകുന്നവരാണ് സോഷ്യലിസ്റ്റ്.' മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

ശ്രീകൃഷ്ണനിലും യേശുവിലും ബുദ്ധനിലുമെല്ലാം ഈ സമഭാവനയുടെ വീക്ഷണം കാണാം. എന്നാൽ അതിനെ മറ്റ് പലതും കൊണ്ട് മറക്കാൻ ശ്രമം നടക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. മനുഷ്യനന്മ കാംഷിച്ച് പ്രവർത്തിച്ച മഹാമനീഷികളാണ് ചരിത്രത്തിലെ സോഷ്യലിസ്റ്റുകളെന്നും അദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News