തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കാന്‍ 12 കോടി

Update: 2018-06-01 06:43 GMT
തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കാന്‍ 12 കോടി
Advertising

1000 കയർ പിരി മില്ലുകൾ സ്ഥാപിക്കും; 600 രൂപ വേതനം ഉറപ്പാക്കും

2015ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. യു.ഡി.എഫ് ഭരണത്തിൽ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച ഭൂനികുതിയാണ് പുനഃസ്ഥാപിച്ചത്. ഭൂനികുതിയിലൂടെ 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ജൈവം, പുഷ്പം, മെഡിസിനൽ പ്ലാന്‍റ്, വാഴക്കൃഷികൾക്കായി 134 കോടി ബജറ്റില്‍ വകയിരുത്തി. ബാംബൂ കോർപറേഷന് 10 കോടി രൂപ. വനം-വന്യജീവി മേഖലക്ക്​ 240 കോടി. വരുന്ന വര്‍ഷം സംസ്ഥാനത്ത് മൂന്ന് കോടി വൃക്ഷത്തൈകള്‍ നടും. കയർമേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് ഇളവ് അനുവദിക്കും. നാളികേര വികസനത്തിന് 50 കോടി. കേരളാ അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് രാജ്യാന്തര കശുവണ്ടി ബ്രാൻഡ് അവതരിപ്പിക്കും. കശുവണ്ടി മേഖലക്ക്​ 54.45 കോടി. സ്വകാര്യ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടി. മൃഗസംരക്ഷണം -330 കോടി, ക്ഷീര വികസനം-107 കോടി, വിള ആരോഗ്യം -54 കോടി, ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ -21 കോടി 1000 കോടിയുടെ നീർത്തട അധിഷ്ഠിത പദ്ധതികൾക്കും ബജറ്റില്‍ നിര്‍ദേശമുണ്ട്.

തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കാന്‍ പാടശേഖര സമിതികള്‍ക്ക് 12 കോടി. നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി. ജൈവ കൃഷി 10 കോടി രൂപ. ഖാദിക്ക് 19 കോടി. കൈത്തറി മേഖലയ്ക്ക് 150 കോടി. 1000 കയർ പിരി മില്ലുകൾ സ്ഥാപിക്കും; 600 രൂപ വേതനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Tags:    

Similar News