''പെണ്‍കുട്ടികള്‍ക്ക് മാതൃക'' നടി സനുഷക്ക് ഡിജിപിയുടെ അനുമോദനം

Update: 2018-06-01 20:45 GMT
Editor : Muhsina
''പെണ്‍കുട്ടികള്‍ക്ക് മാതൃക'' നടി സനുഷക്ക് ഡിജിപിയുടെ അനുമോദനം

അപമാനിക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച സനുഷ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സത്യത്തിനായി നിലകൊള്ളാന്‍ സമൂഹം തയ്യാറാകണമെന്ന് സനുഷ പറഞ്ഞു..

നടി സനുഷക്ക് ഡിജിപിയുടെ അഭിനന്ദനം. അപമാനിക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച സനുഷ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സത്യത്തിനായി നിലകൊള്ളാന്‍ സമൂഹം തയ്യാറാകണമെന്ന് സനുഷ പറഞ്ഞു. സനുഷയുടെ ധീരതക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റ അനുമോദന പത്രം നല്‍കി ആദരിച്ചത്. ധീരമായി പ്രതികരിച്ച സനുഷ പൊലീസ് ഡിപ്പാര്‍ട്ട് മെന്‍റിന് അഭിമാനമാണ്.

Full View

സനുഷക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും ഡിജിപി അനുമോദിച്ചു. സനുഷയെ സഹായിക്കാന്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഖേദകരമാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതികരിക്കാതെ നിസംഗമായിരിക്കുന്ന ആളുകളുടെ മനോഭാവത്തില്‍ ആശങ്കയുണ്ടെന്ന് സനുഷ പറഞ്ഞു. അച്ഛന്‍ സന്തോഷും അമ്മ ഉഷയും സനുഷക്കൊപ്പമുണ്ടായിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News