ഇഫ്‍താസ് സ്വന്തമായി സോഫ്‍റ്റുവെയര്‍ വികസിപ്പിക്കാത്ത കമ്പനി

Update: 2018-06-01 18:51 GMT
ഇഫ്‍താസ് സ്വന്തമായി സോഫ്‍റ്റുവെയര്‍ വികസിപ്പിക്കാത്ത കമ്പനി

ഇടുക്കിയിലും വയനാടും ഇഫ്‍താസ് നല്‍കിയത് മറ്റു സംരംഭകരുടെ സോഫ്‍റ്റുവെയര്‍.

സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്‍റ്റുവെയര്‍ നടപ്പാക്കാനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഇഫ്‍താസ് സ്വന്തമായി സോഫ്‍റ്റുവെയര്‍ വികസിപ്പിക്കാത്ത കമ്പനി. ഇടുക്കിയിലും വയനാടും ഇഫ്‍താസ് നല്‍കിയത് മറ്റു സംരംഭകരുടെ സോഫ്‍റ്റുവെയര്‍. ഇഫ്‍താസിന് ആര്‍ബന്‍ ബാങ്കിങ് മേഖലയില്‍ മാത്രം പരിചയമെന്നും വിമര്‍ശം. ഇഫ്‍താനെക്കുറിച്ച് മീഡിയവണ്‍ അന്വേഷണം തുടരുന്നു. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍.

Full View

ഇഫ്‍താസ് സ്വന്തമായി സോഫ്‍റ്റുവെയര്‍ വികസിപ്പിക്കുന്നില്ല എന്നതിന് തെളിവ് സഹകരണ വകുപ്പ് മന്ത്രിയുടെ ഈ വാക്കുകള്‍ തന്നെ. ഇടുക്കിയിലെ സഹകരണ ബാങ്കുകള്‍ക്കായി ഇഫ്‍താസ് നല്‍കിയത് നെലിറ്റോ എന്ന കമ്പനിയുടെ സോഫ്‍റ്റുവെയറാണ്. അര്‍ബന്‍ ബാങ്കുകളുടെ സോഫ്‍റ്റുവെയര്‍ മാത്രം ചെയ്തു പരിചയമുള്ള നെലിറ്റോയുടെ സോഫ്‍റ്റുവെയര്‍ അമ്പേ പരാജയമായി.

Advertising
Advertising

ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് വയനാട്ടില്‍ പെര്‍ഫെക്ട് എന്ന സ്ഥാപനത്തിന്റെ സോഫ്‍റ്റുവെയര്‍ ഇഫ്‍താസ് വിതരണം ചെയ്തത്. കേരളത്തിലെ നിരവധി ബാങ്കുകളില്‍ സോഫ്‍റ്റുവെയര്‍ ചെയ്യുന്ന കോഴിക്കോട് ആസ്ഥാനമായ കമ്പനിയാണ് പെര്‍ഫെക്ട്. അതും ഫലപ്രദമല്ലെന്നാണ് വയനാട് സഹകരണ ബാങ്കുകളുടെ കോര്‍ കമ്മറ്റി വിലയിരുത്തിയത്.

മറ്റുള്ള കമ്പനികളുടെ സോഫ്‍റ്റുവെയറുകള്‍ വാങ്ങി വില്പന നടത്തുന്ന ഇടനിലക്കാരാണ് ഇഫ്‍താസെന്ന സൂചന നല്‍കുന്നതാണ് കേരളത്തിലെ രണ്ടു ജില്ലകളിലെ അനുഭവനങ്ങള്‍. ഇങ്ങനെയുള്ളൊരു കമ്പനിയോട് സ്വന്തമായി സോഫ്‍റ്റുവെയര്‍ വികസിപ്പിക്കണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്. ഇഫ്‍താസു തന്നെ സോഫ്‍റ്റുവെയര്‍ ചെയ്യണമെന്ന നിര്‍ബന്ധം ആര്‍ക്കെങ്കിലും ഉണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് സഹകരണ വകുപ്പിന്റെ നടപടികള്‍.

Tags:    

Similar News