മാണി യുഡിഎഫ് വിട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ചെന്നിത്തല

Update: 2018-06-02 08:37 GMT
മാണി യുഡിഎഫ് വിട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ചെന്നിത്തല

മാണിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ മുന്നണിയില്‍ ഉന്നയിക്കാമായിരുന്നു

Full View

കെ.എം മാണി യുഡിഎഫ് വിട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ മുന്നണിയില്‍ ഉന്നയിക്കാമായിരുന്നു. മൂന്നാം കക്ഷി എന്ന നിലയില്‍ എല്ലാം പരിഗണനയും കേരളകോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് ഒരിക്കലും മാണിയെ ഒറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഇപ്പോഴും നിരപരാധിയാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

കേരള കോണ്‍ഗ്രസ് മുന്നണിയോടൊപ്പം നില്‍ക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. മുന്നണി വിട്ടത് ശരിയായ നടപടിയല്ല. തെരഞ്ഞെടുപ്പ് പരാജയം യുഡിഎഫ് വിലയിരുത്തണം. കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

മാണിയുടെ തീരുമാനം തിരുത്തേണ്ടി വരുമെന്ന് സുധീരന്‍

മാണിയെടുത്ത തീരുമാനം ഭാവിയില്‍ തിരുത്തേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെയോ മാണിയെയോ പ്രകോപിപ്പിക്കാനില്ല. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് കെഎം മാണി

കേരള കോണ്‍ഗ്രസ് എടുത്ത തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് കെഎം മാണി പറഞ്ഞു. ചര്‍ച്ചകള്‍ നടത്താന്‍ വരുന്നതിനെ സ്വഗതം ചെയ്യുന്നു. പാര്‍ട്ടി മുന്നണി വിട്ടുപോയവരില്‍ ദുഃഖമുളളവരാണ് തങ്ങളെ കുറ്റം പറയുന്നതെന്നും മാണി കോട്ടയത്ത് പറഞ്ഞു.

Full View
Tags:    

Similar News