സി.ഐ.ടി.യു കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു

Update: 2018-06-02 20:17 GMT
സി.ഐ.ടി.യു കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു
Advertising

ഹിന്ദിയില്‍ ബാനറും മുദ്രവാക്യവുമായി ഇതര സംസ്ഥാന തൊഴിലാളികളും പ്രകടനത്തിലുണ്ടായിരുന്നു

Full View

സി.ഐ.ടി.യു കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു. തൊഴിലാളികളുടെ വന്‍ പ്രകടനത്തോടെയായിരുന്നു സമാപനം. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസമായി കാസര്‍കോട് നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഹിന്ദിയില്‍ ബാനറും മുദ്രവാക്യവുമായി ഇതര സംസ്ഥാന തൊഴിലാളികളും പ്രകടനത്തിലുണ്ടായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം അവിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ വി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം യമുന കാര്‍വാര്‍, സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, പി രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News