യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കും

Update: 2018-06-02 09:47 GMT
Editor : Subin
യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കും

ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമാണ് പുനഃപരിശോധന നടത്തുക. യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് .....

സംസ്ഥാനത്ത് നിലവില്‍ ചുമത്തിയിട്ടുള്ള യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമാണ് പുനഃപരിശോധന നടത്തുക. യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന.

കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വിവേചനരഹിതമായി പ്രയോഗിക്കപ്പെടുന്നുവെന്ന വിമര്‍ശം സജീവമായ പശ്ചാത്തലത്തിലാണ് കേസുകള്‍ പുനപ്പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിയമവിദഗ്ധരുമുണ്ടാകും.

Advertising
Advertising

സംസ്ഥാനത്താകെ യുഎപിഎ ചുമത്തപ്പെട്ട കേസുകളുടെ വിശദവിവരങ്ങള്‍ തിങ്കളാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഡിജിപി റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ സമിതി യോഗം ചേരും. യുഎപിഎ നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കുറ്റം പിന്‍വലിക്കും. എഫ് ഐ ആര്‍ ചുമത്തപ്പെട്ട കേസുകളാണെങ്കില്‍ വിവരം കോടതിയെ അറിയിക്കാനുമാണ് തീരുമാനം.

നിലവിലുള്ള പല കേസുകളിലും യുഎപിഎ നിലനില്‍ക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സര്‍ക്കാര്‍ വന്ന ശേഷം ഒമ്പതോളം കേസുകളിലാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. യുഎപിഎ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ കേസുകളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 65 ഓളം കേസുകള്‍ വേറെയുമുണ്ട്. ഇവയില്‍ കൂടുതലും തീവ്രവാദ ആരോപണങ്ങളില്‍ ചുമത്തപ്പെട്ടവയാണ്. തീവ്രവാദകേസുകളില്‍ യുഎപിഎ ചുമത്താമെന്നതാണ് സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും നിലപാട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News