''എല്ലാ പൊലീസ് സ്റ്റേഷനുകളിലും Duluxന്റെ ഒരേ കളറിലുള്ള പെയിന്റടിക്കണം''

Update: 2018-06-02 17:31 GMT
''എല്ലാ പൊലീസ് സ്റ്റേഷനുകളിലും Duluxന്റെ ഒരേ കളറിലുള്ള പെയിന്റടിക്കണം''

ലോക്‍നാഥ് ബെഹ്റയുടെ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി

എല്ലാ പൊലീസ് സ്റ്റേഷനുകളിലും Dulux കമ്പനിയുടെ ഒരേ കളറിലുള്ള പെയിന്റടിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‍നാഥ് ബെഹ്റ ഏപ്രില്‍ 26 നാണ് ഉത്തരവിറക്കിയത്. ബെഹ്റ ഇറക്കിയ ഉത്തരവ് ഡിജിപി ടിപി സെന്‍കുമാര്‍ റദ്ദാക്കിയിട്ടുണ്ട്.

Full View

സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തരത്തില്‍ പരസ്യമായി പുറത്ത് വരുന്നത് സര്‍ക്കാരിന് തലവേദനയാകുകയാണ്. എല്ലാ സ്റ്റേഷനികളിലും dulux കമ്പനിയുടെ ‌ പെയിന്റ് അടിക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പോലീസ് മേധാവി ടിപി സെന്‍കുമാര്‍ റദ്ദാക്കിയത് കൂടാതെ, പോലീസ് മേധാവിക്കെതിരെ ജൂനിയര്‍ സൂപ്രണ്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത് വന്നതും ചേരിപ്പോരിന്റെ ഭാഗമാണന്നാണ് വിലയിരുത്തല്‍.

Advertising
Advertising

ബെഹ്റ- സെന്‍കുമാര്‍ പോരിന്റെ ഭാഗമായാണ് ഉത്തരവ് റദ്ദാക്കലും പിന്നാലെ വന്ന വിവാദങ്ങളും. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കി കോടതി ഉത്തരവിട്ടതിന് തൊട്ട് പിന്നാലെയാണ് എല്ലാ സ്റ്റേഷനുകളിലും ഒരേ കളര്‍ പെയിന്റടിക്കണമെന്ന ഉത്തരവ് അന്നത്തെ പോലീസ് മേധാവിയായിരുന്ന ബെഹ്റ ഇറക്കിയത്. ഏത് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്നതും ക്യത്യമായി പറഞ്ഞിരുന്നു.

Full View

ഈ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കിയതോടെ ഉത്തരവിന് പിന്നില്‍ അഴിമതി നടന്നുവെന്ന ആരോപണവും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. സെന്‍കുമാര്‍ അകാരണമായി സ്ഥലമാറ്റിയന്ന് പരാതി പറഞ്ഞ് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ചേരിപ്പോരിന്റെ ഭാഗമാണ്. പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടിനെ ആദ്യം യു ബ്രാഞ്ചിലേക്കും പിന്നീട് ഒരു മണിക്കൂറിന് ശേഷം എസ്എപി കാംപിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയുള്ള പരാതിയില്‍ ആഭ്യന്തര വകുപ്പ് ഇടപെട്ടാല്‍ പോലീസിലെ വരാനിരിക്കുന്ന ദിവസങ്ങള്‍ വിവാദങ്ങളുടേതാകും. ഇരു പക്ഷത്തുമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കൂടുതല്‍ ആരോപണങ്ങളും, രേഖകളും പുറത്ത് വരാനും സാധ്യതയുണ്ട്.

Tags:    

Similar News