ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍

Update: 2018-06-02 01:18 GMT
Editor : Sithara
ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍
Advertising

ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ

ദേശീയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മ ഹാദിയായെ നേരിട്ടെത്തി സന്ദര്‍ശിച്ചു. ഒരുമണിക്കൂറോളം സന്ദര്‍ശത്തിന് ശേഷത്തിന് ശേഷം ഹാദിയ സന്തോഷവതിയാണെന്നും കോടതിയില്‍ പോകാന്‍ തയ്യാറായിട്ടിരിക്കുയാണെന്നും കമ്മിഷന്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ നടക്കുന്ന ഇത്തരം കേസുകളെ ലൌ ജിഹാദായി കാണാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

11 മണിയോടെ ഹാദിയായുടെ വൈക്കത്തെ വീട്ടിലെത്തി വനിത കമ്മീഷന്‍ രേഖ ശര്‍മ്മ ആദ്യം മാതാപിതാക്കളുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.5 മിനിറ്റ് നേരം മാത്രമാണ് ഇവരുമായി കമ്മീഷന്‍ സംസാരിച്ചത്. തുടര്‍ന്ന്ഹാദിയ താമസിക്കുന്ന റൂമിലെത്തി ഒരുമണിക്കൂറോളം ഇവര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കമ്മീഷന്‍ 27ന് കോടതിയില്‍ പോകാന്‍ ഹാദിയ കാത്തിരിക്കുയാണെന്നും സന്തോഷവതിയാണെന്നും പറഞ്ഞു.

ഹാദിയായ്ക്ക് വീട്ടില്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ കമ്മീഷന്‍ ഇത് തെളിയിക്കുന്ന ഫോട്ടോകളും മാധ്യമങ്ങളെ കാണിച്ചു. കേരളത്തിലെ സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളെ ലൌജി ഹാദെന്ന പേരിട്ട് വിളിക്കാന്‍ സാധിക്കില്ലെന്നും വനിത കമ്മീഷന്‍ പറഞ്ഞു.

പരാതി ലഭിച്ച മറ്റ് ചിലരെ കൂടി കമ്മീഷന്‍ നേരിട്ട് സന്ദര്‍ശിക്കും ഒപ്പം ഡിജിപിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News