'വിവാഹിതയാവുന്നതിനാല്‍ ഉടന്‍ കുറ്റകൃത്യം നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു' കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്

Update: 2018-06-02 08:35 GMT
Editor : Muhsina
'വിവാഹിതയാവുന്നതിനാല്‍ ഉടന്‍ കുറ്റകൃത്യം നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു' കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ദിലീപ് -കാവ്യ ബന്ധത്തിന്റെ തെളിവ് നടി മഞ്ജുവിന് കൈമാറിയിരുന്നു. താരസംഘടനയായ അമ്മയുടെ ക്യമ്പില്‍ വെച്ച്..

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിച്ചതിനുള്ള കാരണം ദിലീപിനുള്ള വ്യക്തിപരമായ വൈരാഗ്യമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്ക് നടി കാരണക്കാരിയാണെന്ന് ദിലീപ് വിശ്വസിച്ചു. ഈ പകയും വൈരാഗ്യവും നടിയെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

Advertising
Advertising

Full View

ദിലീപ് -കാവ്യ ബന്ധത്തിന്റെ തെളിവ് നടി മഞ്ജുവിന് കൈമാറിയിരുന്നു. താരസംഘടനയായ അമ്മയുടെ ക്യമ്പില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. കൃത്യം നടത്തുന്നതിനായി പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇത് പ്രകാരം 2015 നവംബര്‍ 1ന് തൃശൂര്‍ ജോയ്സ് പാലസ് ഹോട്ടലില്‍ വെച്ച് അഡ്വാന്‍സ് തുക കൈമാറി. നടി വിവാഹിതയാവുന്നതിനാല്‍ ഉടനെ കുറ്റകൃത്യം നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.

ഇരയാക്കപ്പെട്ട നടി ഒന്നാം സാക്ഷിയായ കുറ്റപത്രത്തില്‍ നടി കാവ്യാ മാധവന്‍ മുപ്പത്തിനാലാം സാക്ഷിയാണ്. നടി മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷിയും നടന്‍ സിദ്ദീഖ് 13ആം സാക്ഷിയുമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News