ഏക സിവില്‍കോഡ്: ലീഗിന് വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

Update: 2018-06-02 03:11 GMT
ഏക സിവില്‍കോഡ്: ലീഗിന് വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ പാടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരന്‍

മുസ്‌‌ലിം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് കൊണ്ടാണ് ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. മുസ്‍ലിം ലീഗിനെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കുമ്മനം വാര്‍ത്താകുറിപ്പില്‍ വിമര്‍ശിച്ചു.

ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ പാടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ലെന്നും കുമ്മനം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News