പാചകവാതക പ്രതിസന്ധി; കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടണമെന്ന് ജി.ആര്‍ അനിൽ

കേരളത്തിന്‍റെ സാഹചര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്

Update: 2026-03-12 04:20 GMT

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ സാഹചര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ മീഡിയവണിനോട്. കേന്ദ്രത്തിനാണ് ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. വളരെ മുന്‍പേ തന്നെ യുദ്ധ മുന്നറിയിപ്പ്‌ കിട്ടിയിട്ടും ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുക്കാത്തതിന്‍റെ ദുരന്തമാണ്‌ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും രാമകൃഷ്ണൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News