തോമസ് ചാണ്ടി കായല്‍ കയ്യേറി; അന്വേഷണത്തിന് ശേഷം തുടര്‍ നടപടിയെന്ന് കലക്ടർ കോടതിയില്‍

Update: 2018-06-03 01:28 GMT
Editor : Sithara
തോമസ് ചാണ്ടി കായല്‍ കയ്യേറി; അന്വേഷണത്തിന് ശേഷം തുടര്‍ നടപടിയെന്ന് കലക്ടർ കോടതിയില്‍

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കായല്‍ പുറമ്പോക്ക് കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കായല്‍ പുറമ്പോക്ക് കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാർഷിക ആവശ്യത്തിന് പട്ടയം നൽകിയ 64 പേരുടെ ഭൂമി കമ്പനി വാങ്ങിക്കൂട്ടി. ഇക്കാര്യത്തിലുള്ള അന്വേഷണം പൂർത്തിയായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചു.

Full View

മന്ത്രി തോമസ് ചാണ്ടി നേരത്തെ ചെയർമാൻ ആയിരുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ ഭൂമി കൈയ്യേറി മണ്ണിട്ട് നികത്തിയെന്നാണ് ആലപ്പുഴ ജില്ലാ കലക്ടർ ടി വി അനുപമ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. കാര്‍ഷിക ആവശ്യത്തിനായി പട്ടയം നല്‍കിയ അഞ്ച് സെന്റ് ഭൂമി വീതം 64 പേരുടെ കയ്യിൽ നിന്ന് വാട്ടർ വേൾഡ് ടൂറിസം കമ്പനി വാങ്ങിക്കൂട്ടി. ഈ ഭൂമിയിലും പുറംപോക്ക് ഭൂമിയിലും മണ്ണിട്ട് നികത്തി. ഇതുവരെ 11 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചു. ഇനി 53 രേഖകൾ കൂടി പരിശോധിക്കാനുണ്ട്.

Advertising
Advertising

ഭൂമി കൈയ്യേറ്റം സംബന്ധിച്ച് അന്വേഷിച്ച വില്ലേജ് ഓഫിസർ 2011ൽ റിപ്പോർട്ട് നൽകി. തഹസിൽദാർ വഴി നൽകിയ റിപ്പോർട്ടിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച രേഖകൾ ലഭ്യമല്ല. അതിനാൽ പരിശോധന പൂർത്തിയാക്കാൻ ആയിട്ടില്ല. മണ്ണിട്ട് നികത്തിയ ഭൂമിയിലെ നടപടികൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നൽകി. ഇതുപ്രകാരം ഭൂമിയിലെ നിർമാണം നിർത്തി വച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവേ സംഘത്തെ നിയോഗിച്ചു. സർവേ സംഘത്തിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
ചില പ്രദേശത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാവില്ല. മുഴുവൻ പരിശോധകളും പൂർത്തിയായ ശേഷം നടപടി സ്വീകരിക്കുമെന്നും ടി വി അനുപമ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News