തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2018-06-03 17:19 GMT
Editor : Muhsina
തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Advertising

സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് മസ്കറ്റ് ഹോട്ടലിന് സമീപം പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുള്ള ശ്രമം..

രാജി ആവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് മസ്കറ്റ് ഹോട്ടലിന് സമീപം പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുള്ള ശ്രമം പൊലീസുമായുള്ള ഉന്തും തള്ളിലും കലാശിച്ചു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പി എം ജി മ്യൂസിയം റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പൊലീസ് ഉപരോധം അവസാനിപ്പിച്ചത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News