ബൈക്ക് റൈഡര്‍മാരുടെ ക്ലബില്‍ അംഗത്വം നേടി ഈ മലയാളി പെണ്‍കുട്ടി

Update: 2018-06-03 15:03 GMT
Editor : Sithara
ബൈക്ക് റൈഡര്‍മാരുടെ ക്ലബില്‍ അംഗത്വം നേടി ഈ മലയാളി പെണ്‍കുട്ടി

24 മണിക്കൂറിനുള്ളില്‍ ബംഗലൂരു മുതല്‍ പുനെ വരെയും തിരിച്ചും ബൈക്കോടിച്ച് ചലഞ്ചില്‍ വിജയിച്ച ജീന ബൈക്ക് ഓടിക്കാന്‍ പഠിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്

ലോക പ്രശസ്ത ബൈക്ക് റൈഡര്‍മാരുടെ ക്ലബില്‍ അംഗത്വം നേടി ഒരു മലയാളി പെണ്‍കുട്ടി. യുഎസ് ക്ലബ്ബായ അയണ്‍ ബട്ട് അസോസിയേഷന്‍ ചലഞ്ചില്‍ വിജയിച്ചാണ് ചാലക്കുടിക്കാരി ജീന അപൂര്‍വ്വനേട്ടം കൈവരിച്ചത്.

24 മണിക്കൂറിനുള്ളില്‍ ബംഗലൂരു മുതല്‍ പുനെ വരെയും തിരിച്ചും ബൈക്കോടിച്ച് ചലഞ്ചില്‍ വിജയിച്ച ജീന ബൈക്ക് ഓടിക്കാന്‍ പഠിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 24 മണിക്കൂറിനുള്ളില്‍ ഓടിച്ചത് 1667 കിലോമീറ്ററാണ്. റൈഡറായതിനെക്കുറിച്ച് ജീന പറയുന്നു..

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News