സ്വാതന്ത്ര്യം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് ഹാദിയ

Update: 2018-06-03 00:50 GMT
Editor : Jaisy
സ്വാതന്ത്ര്യം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് ഹാദിയ

ഇന്നലെയാണ് സേലത്തെ കോളേജില്‍ നിന്നും ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തിയത്

സുപ്രിം കോടതി വിധിയിലൂടെ സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. താന്‍ ഇസ്ലാം മതം സ്വീകരിക്കാനായി തയ്യാറായപ്പോള്‍ ആദ്യം ചില മുസ്ലിം സംഘടനകള്‍ സഹായിച്ചില്ലെന്നും ഹാദിയ കുറ്റപ്പെടുത്തി. സഹായിക്കാന്‍ തയ്യാറായവരെ കൂടി കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ഹാദിയ ആരോപിച്ചു.

Full View

രാവിലെ എട്ടരയോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിയ ഹാദിയയും ഷെഫിന്‍ ജഹാനും ചെയര്‍മാന്‍ ഇ.അബൂബക്കര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. നിയമ പോരാട്ടത്തില്‍ സഹായിച്ചതിന് നന്ദി രേഖപ്പെടുത്താന്‍ എത്തിയതാണെന്ന് ഇരുവരും വ്യക്തമാക്കി. ഇസ്ലാം സ്വീകരിച്ചതിനാലാണ് തനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതെന്ന് ഹാദിയ ചോദ്യത്തിന് മറുപടി നല്‍കി

മുസ്ലിം സംഘടനകളില്‍ ചിലര്‍ ആദ്യം സഹായിക്കാന്‍ തയ്യാറായില്ല. ഈ ഘട്ടത്തിലെല്ലാം ഒപ്പം നിന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നും ഹാദിയ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആദ്യ ഘട്ടത്തില്‍ സഹായിക്കാതിരുന്നവരുടെ പേരുകളും ഹാദിയ വ്യക്തമാക്കി.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News