കക്കയം ടൂറിസം വികസനത്തിന് തോമസ് ഐസകിന്റെ പച്ചക്കൊടി

Update: 2018-06-04 22:48 GMT
കക്കയം ടൂറിസം വികസനത്തിന് തോമസ് ഐസകിന്റെ പച്ചക്കൊടി
Advertising

ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി അടുത്തവര്‍ഷം ആദ്യം കക്കയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

Full View

കോഴിക്കോട് കക്കയത്തെ ടൂറിസം വികസനത്തിന് ധനമന്ത്രി തോമസ് ഐസകിന്റെ പച്ചക്കൊടി. ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി അടുത്തവര്‍ഷം ആദ്യം കക്കയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. അഞ്ച് മാസത്തിനുള്ളില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദേഹം പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജിലെ ഇരുപതിനായിരം കോടി രൂപ ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനും വിനിയോഗിക്കും. നിലവിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കും. കക്കയത്ത് മെഗാ ഹൈഡല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കും ഇതിലൂടെ ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കലാണ് ലക്ഷ്യമെന്ന് തോമസ് ഐസക് പറഞ്ഞു. 300 കോടിയുടെ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് അടുത്ത വര്‍‍ഷം തുടക്കമിടുമെന്ന് കക്കയം ഡാമും പരിസരവും സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

കക്കയം, പെരുവണ്ണാമൂഴി, ബാണാസുരസാഗര്‍ ഡാമുകള്‍ ബന്ധിപ്പിച്ച് മെഗാ ടൂറിസം സെര്‍ക്യൂട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം. മെഗാ ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ റോഡ് വികസനം, റോപ് വേ, റിസോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായും നിയമവിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News