നെൽവയൽ-നീർത്തട സംരക്ഷണ ബില്ലിൽ ഭേദഗതികൾ കൊണ്ടുവരാൻ എൽഡിഎഫ് അനുമതി

Update: 2018-06-04 18:08 GMT
നെൽവയൽ-നീർത്തട സംരക്ഷണ ബില്ലിൽ ഭേദഗതികൾ കൊണ്ടുവരാൻ എൽഡിഎഫ് അനുമതി
Advertising

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിലെ പ്രത്യേക ഇളവുകൾ പിൻവലിക്കാനാണ് എൽഡിഎഫ് തീരുമാനം.

Full View

നെൽവയൽ-നീർത്തട സംരക്ഷണ ബില്ലിൽ ഭേദഗതികൾ കൊണ്ടുവരാൻ എൽഡിഎഫ് അനുമതി നൽകി. ഭേദഗതി ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. കെ.എസ്.ആർ.ടി.സി എംഡിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ മുന്നണിയോഗം സർക്കാറിന് നിർദേശം നൽകി.

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിലെ പ്രത്യേക ഇളവുകൾ പിൻവലിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനുളള ഭേദഗതി ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനും മുന്നണിയോഗം സർക്കാറിന് അനുമതി നൽകി. ന്യായവിലയുടെ 25% തുക അടച്ചാൽ വയൽ നികത്താമെന്ന വ്യവസ്ഥ എടുത്തുകളയുകയാണ് ഭേദഗതിയിലെ പ്രധാന ഉളളടക്കം. എന്നാൽ 2008ന് മുൻപ് നികത്തിയ നിലങ്ങൾക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് മുന്നണിയിലെ ഒരോ കക്ഷികളും പ്രത്യേകം ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും എൽഡിഎഫ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കെഎസ്ആർടിസി എംഡി ആൻറണി ചാക്കോയെ തൽസ്ഥാനത്ത് നിന്ന് മാറ്റും. കെ.എസ്.ആർ.ടി.സി.ൽ ടിക്കറ്റിന് ഏർപ്പെടുത്തിയ സെസ് പിൻവലിക്കുന്ന കാര്യം പരിശോധിക്കാനും എൽ.ഡി.എഫ് യോഗം സർക്കാറിന് നിർദേശം നൽകി.

Tags:    

Similar News