'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'? ആരാണ് ഈ വരികള്‍ക്ക് പിന്നില്‍?

Update: 2018-06-04 00:26 GMT
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'? ആരാണ് ഈ വരികള്‍ക്ക് പിന്നില്‍?

രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ആദിവാസികളുടെ നിൽപ്പ് സമരവേദിയിൽ എത്തിയതോടെ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണോയെന്ന ചോദ്യം മലയാളി മനസ്സിലേക്ക് ആഴ്ന്നിറങ്ങി

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്ന എല്ലാ വേദികളിലും ഉയർന്നു കേൾക്കുന്ന ഒന്നാണ് 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന കവിത . ആദിവാസികളുടെ നിൽപ്പ് സമരത്തോടെയാണ് ഈ കവിത മലയാളികൾക്കിടയിൽ പ്രചാരം നേടിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഈ കവിത രചിച്ചത്.

Full View

കായംകുളത്ത് നടന്ന പുഴസംരക്ഷണജാഥയുമായി ബന്ധപ്പെട്ട് 1992 ലാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഇനി വരുന്നൊരു തലമുറയ്ക്ക എന്ന കവിത രചിച്ചത്. പരിസ്ഥിതിയെക്കുറിച്ച് പ്രതിപാദിക്കുകയും ഒപ്പം കേൾവിക്കാരെ ആവേശത്തിലാക്കുകയും ചെയ്യുന്ന കവിത വേണമെന്ന സംഘാടകരുടെ ആവശ്യപ്രകാരമായിരുന്നു ഇത്. 96ൽ കവിതയുടെ കാസറ്റ് പുറത്തിറങ്ങിയെങ്കിലും വിജയിച്ചില്ല. പിന്നീട് കവിത നാടകരൂപത്തിൽ വരെ അരങ്ങിലെത്തി. എന്നാൽ ഇവയ്ക്കെല്ലാം വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയി.

ഒടുവിൽ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ആദിവാസികളുടെ നിൽപ്പ് സമരവേദിയിൽ എത്തിയതോടെ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണോയെന്ന ചോദ്യം മലയാളി മനസ്സിലേക്ക് ആഴ്ന്നിറങ്ങി. മലയാളത്തിന് പുറമെ കവിത ഇന്ന് മറ്റ് പത്ത് ഭാഷകളിലേക്ക് കൂടി തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്.

Similar News