മീഡിയവണിന് നാല് സംസ്ഥാന അവാര്‍ഡുകള്‍

Update: 2018-06-04 06:51 GMT
Editor : Alwyn K Jose
മീഡിയവണിന് നാല് സംസ്ഥാന അവാര്‍ഡുകള്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഇരുപത്തിയഞ്ചാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മീഡിയ വണിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 16 അംഗ ജൂറിയാണ് അവാര്‍ഡ് തെരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകന്‍ കമല്‍ ആണ് തിരുവനന്തപുരത്ത് അവാര്‍ഡ് പ്രഖ്യാപിച്ചത്.

വാര്‍ത്താ സംവാദ പരിപാടിയായ സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച കെ ആര്‍ ഗോപീകൃഷ്ണന്‍ മികച്ച വാര്‍ത്താ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേരള സമ്മിറ്റിലെ അവതാരകന്‍ ഡോ. അരുണ്‍ കുമാര്‍ മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവറായി തെരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്

Advertising
Advertising

Full View

വാര്‍ത്താഅധിഷ്ഠിത പരിപാടി വിഭാഗത്തില്‍ മികച്ച ടി വി ഷോക്കുള്ള അവാര്‍ഡ് ബിയോണ്ട് ദി ഹെഡൈലനാണ് ലഭിച്ചത്. സനൂബ് ശശി ധരന്‍ നിര്‍മിച്ച വൈപ്പിനിലെ അമ്മ എന്ന പരിപാടിക്കാണ് അവാര്‍ഡ്. കൊച്ചി വൈപ്പിനില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്ന അമ്മയുടേയും മൂന്ന് പെണ്‍മക്കളുടേയും ജീവിതമാണ് ഇതിലൂടെ പറഞ്ഞത്.

ശ്യാം കൃഷ്ണന്‍ നിര്‍മിച്ച ഭൂമിക്കായ് പരിസ്ഥിതി വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്യം നിന്നു പോകുന്ന സസ്യങ്ങളെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News