മുസ്ലീംങ്ങള്‍ രാഷ്ട്രീയ അധികാരത്തിന് പുറത്തെന്ന് കെ.കെ കൊച്ച്

Update: 2018-06-04 02:54 GMT
Editor : Subin
മുസ്ലീംങ്ങള്‍ രാഷ്ട്രീയ അധികാരത്തിന് പുറത്തെന്ന് കെ.കെ കൊച്ച്

'ഇസ്ലാമോ ഫോബിയ പ്രതിവിചാരങ്ങള്‍' പുസ്തകം പുറത്തിറങ്ങി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റാണ് പ്രസാധകര്‍...

ഇന്ത്യയില്‍ രാഷ്ട്രീയ അധികാരത്തില്‍ ദലിതരെക്കാള്‍ എത്രയോ പിറകിലാണ് മുസ്ലീംകളെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് കെ.കെ കൊച്ച് . ഇസ്ലാമോഫോബിയ പ്രതിവിചാരങ്ങള്‍ എന്ന കൃതിയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന കമ്മറ്റിയാണ് പുസ്തകം പ്രസിന്ധീകരിക്കുന്നത്.

രാഷ്ട്രീയ അധികാരത്തില്‍ മുസ്ലീംകള്‍ക്ക് യാതെരു ഇടപെടലും രാജ്യത്തില്ലെന്ന് കെ.കെ കൊച്ച് പറഞ്ഞു.ഭരണഘടന പരമായി സംവരണം ഏര്‍പെടുത്തിയത് മൂലം ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ദലിതര്‍ക്കും, ആദിവാസികള്‍ക്കും കഴിഞ്ഞു.മുസ്ലീംകളുടെ പ്രശ്നങ്ങളെ ദേശീയ പ്രശ്നമായി പരിഗണിക്കണം. സംഘ്പരിവാറിന് ഇന്ത്യയിലെ രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍‌ സംഘര്‍ഷങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇസ്ലാമോ ഫോബിയ പ്രതി വിചാരങ്ങള്‍ എന്ന പേരില്‍ സോളിഡാരിറ്റി പുറത്തിറക്കിയ പുസ്തകത്തില്‍ ഇസ്ലാമോ ഫോബിയയുടെ വിവിധ വിഷയങ്ങള്‍ ഇഴകീറി പരിശോധിക്കുന്നുണ്ട്.മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, മാധ്യമപ്രവര്‍ത്തകനായ എന്‍.പി ചെക്കുട്ടി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സമദ് കുന്നക്കാവ്, മീഡിയവണ്‍ മാനേജിങ്ങ് എഡിറ്റര്‍ സി.ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News